Sun. Dec 22nd, 2024
തിരുവനന്തപുരം:

 
കേരളബാങ്കിന്റെ പരിപൂര്‍ണ നിയന്ത്രണം ബോര്‍ഡ് ഓഫ് മാനേജ്മെന്റിലുറപ്പിച്ച് റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലര്‍. ആര്‍ബിഐ നിയന്ത്രണത്തിലും നിര്‍ദേശത്തിലും പ്രവര്‍ത്തിക്കുന്ന സമിതിയാണ് ബോര്‍ഡ് ഓഫ് മാനേജ്മെന്റ്.

വായ്പ അനുവദിക്കുന്നതും ഫണ്ട് വിനിയോഗവും ഉള്‍പ്പെടെ ബാങ്കിങ് സംബന്ധമായ എല്ലാ കാര്യങ്ങളും ഈ സമിതിയാകും തീരുമാനിക്കുക.

സഹകരണ ബാങ്കുകളിലെ ഇരട്ടനിയന്ത്രണം ഒഴിവാക്കാനാണ് ബോര്‍ഡ് ഓഫ് മാനേജ്മെന്റ് എന്ന ഘടന റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചത്.

എന്നാല്‍ അര്‍ബന്‍ ബാങ്കുകളില്‍ നടപ്പാക്കുന്ന ഈ പരിഷ്‌കാരം ഒരു സംസ്ഥാന സഹകരണ ബാങ്കിനു ബാധകമാക്കിയത് കേരളബാങ്കിലൂടെ കേരളത്തില്‍ മാത്രമാണ്.