Thu. Dec 19th, 2024
തിരുവനന്തപുരം:

പൗരത്വ ഭേദഗതി നിയമം ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിൽ അതിനെതിരെ നീങ്ങണമെന്ന് ആവശ്യപ്പെട്ടു 11 ബിജെപി ഇതര മുഖ്യമന്ത്രിമാർക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത് . നിയമം റദ്ദാക്കണമെന്ന് അഭിപ്രായമുള്ള സംസ്ഥാനങ്ങൾ കേരളം സ്വീകരിച്ചതിനു സമാനമായ നടപടികളിലേക്കു നീങ്ങണമെന്നു അദ്ദേഹം അഭ്യർഥിച്ചു.ഒരുമിച്ചുള്ള നീക്കം പൗരത്വ ഭേദഗതി നിയമത്തിന്റെയും ദേശീയ പൗരത്വ റജിസ്റ്ററിന്റെയും വക്താക്കളുടെ കണ്ണു തുറപ്പിക്കുമെന്നും മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു.