Sun. Dec 22nd, 2024
ഉത്തര്‍പ്രദേശ്:

യുപിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി. തെരഞ്ഞെടുപ്പില്‍ ജനപിന്തുണ നേടി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച് ജയിലിലാവുകയോ കൊല്ലപ്പെടുകയോ ചെയ്ത എല്ലാവര്‍ക്കും പെന്‍ഷന്‍ അനുവദിക്കുമെന്നാണ് പ്രതിപക്ഷ നേതാവും സമാജ് വാദി പാര്‍ട്ടി നേതാവുമായ റാം ഗോവിന്ദ് ചൗധരിയുടെ പ്രഖ്യാപനം. കലാപങ്ങളുടെയും സാമൂഹ്യവിരുദ്ധതയുടെയും ഡിഎന്‍എയാണ് സമാജ് വാദി പാര്‍ട്ടിയുടേതെന്ന ബിജെപിയുടെ അധിക്ഷേപത്തിനുള്ള മറുപടിയാണ് പുതിയ പ്രഖ്യാപനമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.