Wed. Jan 22nd, 2025
തിരുവനന്തപുരം:

ലോകകേരള സഭയ്ക്ക് നിയമപരിരക്ഷ നല്‍കാനുള്ള ബില്‍ കാലതാമസമില്ലാതെ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നീക്കം. ബജറ്റ് സമ്മേളനത്തിന് ശേഷമുള്ള നിയമസഭ സമ്മേളനത്തിന്‍റെ പരിഗണനയ്ക്ക് ബില്‍ കൊണ്ട് വന്നേക്കും.  ഈ മാസം അവസാനം ബജറ്റ് സമ്മേളനം ആരംഭിക്കും. രണ്ടാം ലോക കേരള സഭയില്‍ നിന്ന് പ്രതിപക്ഷം വിട്ട് നിന്നെങ്കിലും പരിപാടി വന്‍ വിജയമായിരിന്നുവെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. നിയമസഭയില്‍ ബില്‍ വരുമ്പോള്‍ അതില്‍ യുഡിഎഫിലെ ഘടകകക്ഷികളുടെ പിന്തുണ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.