Thu. Dec 19th, 2024

തിരുവനന്തപുരം:

ഒന്നാം തിയ്യതികളിലും ഇനിമുതല്‍ മദ്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഒരു ദിവസത്തേക്കുള്ള നിരോധനം ഫലം ചെയ്യുന്നില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം.

സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് ടൂറിസം മേഖലയും ഉണ്ട്. സിപിഎമ്മിലും ഇടതുമുന്നണിയിലും ചര്‍ച്ച ചെയ്തശേഷം അന്തിമതീരുമാനം ഉണ്ടാവും. ഇടതുമുന്നണിയുടെ അംഗീകാരം ലഭിച്ചാല്‍ ഫെബ്രുവരിയില്‍ നടപ്പിലാക്കുന്ന മദ്യനയത്തോടൊപ്പം ഈ വിഷയവും സര്‍ക്കാര്‍ പരിഗണിക്കും.