Mon. Nov 17th, 2025

ടെഹ്റാന്‍:

ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സിന്റെ ഖുദ്സ് വിഭാഗത്തിന്റെ മേധാവിയായി ഇസ്മയില്‍ ഖാനിയെ നിയമിച്ചു. ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയാണ് ഖാനിയെ നിയമിച്ചത്.

യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കാസെം സുലൈമാനിയുടെ ഡെപ്യൂട്ടി കമാന്‍ഡറായിരുന്നു ഇസ്മയില്‍ ഖാനി. ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ്സ് രഹസ്യവിഭാഗം മേധാവിയായിരുന്നു കാസെം സുലൈമാനി.