Wed. Oct 8th, 2025

ടെഹ്റാന്‍:

ഇറാന്‍ ഉന്നത സേന തലവന്‍ കാസെം സുലൈമാനിയടക്കം പൗരസേന അംഗങ്ങളും യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഷേധം തുടരുന്നു.

ഉടന്‍ തിരിച്ചടിക്കുമെന്ന് ഇറാനും ഇറാഖും അറിയിച്ചതിനു പിന്നാലെ ഇറാനിലെ ജാംകരന്‍ താഴികക്കുടത്തിന് മുകളില്‍ ചുവന്ന പതാക ഉയര്‍ന്നു.

ചുവന്ന പതാക ഉയര്‍ന്നാല്‍ പ്രത്യാക്രമണം ഉടനെന്നാണ് സൂചന. ചരിത്രത്തില്‍ ആദ്യമായാണ് ഇറാനിലെ ക്വോം നഗരത്തിലെ ജാംകരന്‍ താഴികക്കുടത്തിനു മുകളില്‍ ചുവന്ന പതാക ഉയരുന്നത്.

വരാനിരിക്കുന്ന കടുത്ത യുദ്ധത്തിന്റെ പ്രതീകമാണ് ചുവന്ന പതാക എന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.