Wed. Oct 8th, 2025

റിയാദ്:

ഇറാന്‍ ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ഖസം സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ച യു.എസ് നടപടിക്ക് പിന്നാലെ കടുത്ത യുദ്ധഭീതിയിലാണ് പശ്ചിമേഷ്യ. പ്രത്യാക്രമണങ്ങളും യുദ്ധവും ഒഴിവാക്കണമെന്നാണ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ ആവശ്യം.

ഭീകരതയുടെ അനന്തരഫലമാണ് ഇറാന് നേരെയുണ്ടായ ആക്രമണം എന്നാണ് സൗദിയുടെ പ്രതികരണം. സുരക്ഷ മുന്‍നിര്‍ത്തി 3000 സൈനികരെ കുവൈത്തിലേക്ക് അയക്കാന്‍ അമേരിക്ക ഉത്തരവിട്ടതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

കാര്യങ്ങള്‍ യുദ്ധത്തിലേക്ക് നീങ്ങാതിരിക്കാനുള്ള നയതന്ത്ര നീക്കങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. യുദ്ധം വലിയ നഷ്ടങ്ങളിലേക്ക് നയിക്കുമെന്ന് മിക്ക ഗള്‍ഫ് രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.