Mon. Dec 23rd, 2024

കൊച്ചി:

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ആവശ്യം പരിഗണിക്കാൻ പ്രഥമ ദൃഷ്ട്യാ കാരണങ്ങൾ കാണുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് നടന്‍  നല്‍കിയ വിടുതല്‍ ഹര്‍ജി തള്ളി. തിങ്കളാഴ്ച കുറ്റപത്രം സമർപ്പിക്കും.

അന്നു ദിലീപടക്കമുളള കേസിലെ പ്രതികൾ കോടതിയിൽ ഹാജരാവണം. അതേസമയം, ദിലീപ് ഇന്നു ഹാജരാവാത്തതിൽ കോടതി അതൃപ്തി അറിയിച്ചു. ക്വട്ടേഷൻ സംഘം പകര്‍ത്തിയ ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയം പ്രകടിപ്പിച്ചാണ് ദിലീപ്‌ വിചാരണ കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്.

By Binsha Das

Digital Journalist at Woke Malayalam