Mon. Dec 23rd, 2024
തിരുവനന്തപുരം:

ഭൂപരിഷ്കരണം നടപ്പാക്കിയതിന്റെ അമ്പതാം വാര്‍ഷികാഘോഷത്തില്‍ തുടങ്ങിയ വിവാദം സിപിഎം-സിപിഐക്കിടയില്‍ പരസ്യ വാക്പോരിലേക്ക് വളര്‍ന്നിരിക്കുകയാണ്. ഇഎംഎസാണ് ഭൂപരിഷ്കരണത്തിന് അടിത്തറയിട്ടതെന്നും ചരിത്രമറിയാത്തതുകൊണ്ടാണ് താന്‍ ചെയ്തത് മഹാ അപരാധമായി കാണുന്നതെന്നും, സിപിഐക്ക് മറുപടി നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി. ഭൂപരിഷ്കരണം നടപ്പിലാക്കിയപ്പോഴത്തെ മുഖ്യമന്ത്രിയായിരുന്ന സിപിഐ നേതാവ് സി അച്യുതമേനോന്റെ പേര് വാര്‍ഷിക ചടങ്ങില്‍ പരാമര്‍ശിച്ചില്ല എന്ന കാരണം കാണിച്ച് സിപിഐ മുഖ പത്രത്തില്‍ മുഖ്യമന്തിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുക്യമന്ത്രിയുടെ മറുപടി.