Mon. Dec 23rd, 2024

സിഡ്നി:

ഓസ്‌ട്രേലിയയില്‍ കാട്ടുതീ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും അധികം മേഖലകളിലേക്ക് കാട്ടുതീ വ്യാപിക്കുന്നത്. ചൂടേറിയ കാലാവസ്ഥയും ഉഷ്ണക്കാറ്റുമാണ് കാട്ടുതീ പടരാന്‍ കാരണമാകുന്നത്.

ശനിയാഴ്ച കാട്ടുതീ കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീ പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍  ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

20 പേര്‍ മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. 48 കോടിയോളം ജീവികള്‍ നശിച്ചതായും സിഡ്‌നി സര്‍വലകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.