Wed. Jan 22nd, 2025
ജോധ്പുര്‍:

പൗരത്വ നിയമം നടപ്പാക്കുന്നതിൽ ഒരിഞ്ചു പിന്നോട്ടില്ലെന്ന നിലപാട് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. പ്രതിപക്ഷം എന്തു തന്നെ പറഞ്ഞാലും 3 അയൽരാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതിൽനിന്നു പിന്നോട്ടില്ലെന്നു രാജസ്ഥാനിലെ ജോധ്പുരിൽ പൊതുയോഗത്തിൽ അമിത് ഷാ പറഞ്ഞു. പ്രചാരണത്തിനായി 3 കോടി വീടുകളിൽ ബിജെപി നടത്തുന്ന ജനസമ്പർക്ക പരിപാടി നാളെ തുടങ്ങും. ഡൽഹിയിൽ അമിത് ഷാ തന്നെ വീടുകളിൽ കയറി പ്രചാരണത്തിനു നേതൃത്വം നൽകും. പൗരത്വ നിയമത്തിനു പിന്തുണ അറിയിക്കാൻ ബിജെപിയുടെ ടോൾഫ്രീ നമ്പറിലേക്ക് മിസ്കോള്‍ ചെയ്യാനാണ് നിര്‍ദ്ദേശം. സമൂഹമാധ്യമങ്ങളിൽ #indiasupportsCAA  എന്ന ഹാഷ്ടാഗ് പ്രചാരണത്തിനും ആഹ്വാനമുണ്ട്.