Thu. Aug 7th, 2025 10:31:09 AM
തിരുവനന്തപുരം:

ലോക കേരളസഭ നിയമ പരിരക്ഷ നല്‍കുന്നതിനുള്ള കരട് ബിൽ ഇന്ന് അംഗീകരിക്കും. തുടർന്ന് മന്ത്രിസഭ ചർച്ച ചെയ്ത് നിയമസഭ പാസാക്കിയാൽ മാത്രമേ നിയമമായി മാറുകയുള്ളു. 351 അംഗങ്ങളായിരിക്കും സഭയില്‍ ഉണ്ടാവുക. സ്പീക്കർ ചെയർമാനായ ഏഴ് അംഗ പ്രസീഡിയത്തിനാണ് സഭയുടെ നിയന്ത്രണം. ലോകകേരളസഭയിലെ അംഗങ്ങള്‍ സർക്കാരിന്‍റെ താത്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ അംഗത്വം റദ്ദാക്കും. മുഖ്യമന്ത്രി സഭ നേതാവും പ്രതിപക്ഷ നേതാവ് ഡെപ്യൂട്ടി ലീഡറുമാകും. ലോക കേരളസഭയുടെ തീരുമാനങ്ങളിൽ സിവിൽ കോടതികൾക്ക് ഇടപെടാൻ കഴിയില്ല. രണ്ട് വർഷത്തിൽ ഒരിക്കൽ സഭ നിർബന്ധമായും സമ്മേളിക്കണമെന്നും കരടിൽ പറയുന്നു. ഇന്നാണ് രണ്ടാമത് ലോക കേരളസഭ അവസാനിക്കുന്നത്.