Wed. Jan 22nd, 2025
ചെന്നൈ:

 
തമിഴ്‌നാട്ടിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫലങ്ങൾ പുറത്തു വരുമ്പോൾ ഭരണകക്ഷിയായ എഐഎഡിഎംകെ ക്ക് അനുകൂലമാണ്. രാമനാഥപുരം ജില്ലയിലെ വോട്ടെണ്ണലിന്റെ ആദ്യഘട്ട ഫലങ്ങളാണ് ഭരണകക്ഷിക്ക് അനുകൂലമായി നിൽക്കുന്നത്.

ഡിസംബര്‍ 27, 30 തീയതികളിൽ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടത്തിയത്. 27 ജില്ലകളിൽ 315 കേന്ദ്രങ്ങളിലായി വോട്ടെടുപ്പ് പൂർത്തിയാക്കി. ആദ്യ ഘട്ട വോട്ടെടുപ്പിൽ 76.19 ശതമാനവും രണ്ടാം ഘട്ട വോട്ടെടുപ്പിൽ 77.73 ശതമാനവും പോളിങ് രേഖപ്പെടുത്തി.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ തകരാറുമൂലം ഫലം വൈകുന്നുവെന്ന റിപ്പോർട്ടും പുറത്തു വരുന്നുണ്ട്. യന്ത്രത്തകരാർ മൂലം രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുള്ള വാക്കേറ്റവും ഇവിടെ വോട്ടെണ്ണല്‍ വൈകിപ്പിക്കുന്നു.