Sat. Jan 18th, 2025
ന്യൂഡല്‍ഹി:

വിവിധ വനിത സംഘടനകളുടെ സംയുക്ത സഹകരണത്തോടെ ഇന്ന് 11 മണിക്ക് ജന്തർമന്ദറിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ സംഗമം നടക്കും. ഭരണഘടനയെയും രാജ്യത്തെയും സംരക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം. വിവിധ സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികളും സിഎഎ പ്രതിഷേധങ്ങളെ പിന്തുണക്കുന്നവരും പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കും. ഡൽഹി ഷഹീൻ ബാഗിൽ ആഴ്ചകളായി വനിതകളുടെ നേത്യത്വത്തിൽ ഉപവാസ സമരവും എന്‍എച്ച് 24 ഉപരോധവും തുടരുകയാണ്.