Sun. Nov 17th, 2024

കൊച്ചി:
പൗരത്വ ഭേദഗതി നിയമവും ,എന്‍ആര്‍സിയും രാജ്യത്തു നടപ്പിലാക്കുന്നതിനെതിരെ   മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി കെ ചന്ദ്രു രംഗത്തെത്തി. എന്‍ആര്‍സിയും സിഎഎയും രാജ്യത്ത് നടപ്പാക്കാതിരിക്കാനുള്ള ജനാധിപത്യമായ കാരണങ്ങളെക്കുറിച്ച് അഭിഭാഷകര്‍ ജനങ്ങളെ ബോധവല്‍ക്കരിക്കണമെന്നു അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര അഭിഭാഷക യൂണിയന്റെ പതിമൂന്നാമത് ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ ചന്ദ്രു.

മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്ന് കെ ചന്ദ്രു പറഞ്ഞു. ഇന്ത്യയെ ഒരു തുറന്ന ജയില്‍ ആക്കാനാണോ കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്നും അദ്ദേഹം ചോദിച്ചു.

ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി മുറിച്ചു മാറ്റിയതിലൂടെ കേന്ദ്ര സര്‍ക്കാര്‍ കാശ്മീർ ജനതയെ ഭിന്നിപ്പിക്കുകയാണ് ചെയ്തതെന്നും, അതിനു വേണ്ടിയാണു കശ്മീരിന്റെ പ്രത്യേക പദവി ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.