Sun. Dec 22nd, 2024

ന്യൂഡല്‍ഹി:

ഇന്ത്യൻ​ ടെന്നീസ് ഇതിഹാസം ലിയാന്‍ഡര്‍ പേസ് വിരമിക്കൽ പ്രഖ്യാപിച്ചു.  ട്വീറ്റിറിലൂടെയായിരുന്നു താരം 2020ല്‍ വിരമിക്കുമെന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്.

46കാരനായ പേസ് നിലവില്‍ പര്യടനത്തിലുള്ള ഏറ്റവും പ്രായം കൂടിയാണ് കളിക്കാരനാണ്. ഇന്ത്യക്കുവേണ്ടി ഒളിംപിക്‌സ് മെഡലും 18 ഗ്രാന്റ് സ്ലാം കിരീടങ്ങളും നേടിയിട്ടുണ്ട്.

2020-ല്‍ തിരഞ്ഞെടുത്ത കുറച്ച് മത്സരങ്ങളില്‍ മാത്രമേ താന്‍  കളിക്കുകയുള്ളൂവെന്നും താരം അറിയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ഡേവിസ് കപ്പ് നേടിയ താരമാണ് പേസ്.

”ഒരു പ്രോ ടെന്നീസ് കളിക്കാരനെന്ന നിലയിൽ 2020 എന്റെ വിടവാങ്ങൽ വർഷമായി പ്രഖ്യാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പുതിയ ടെന്നീസ് കലണ്ടറിനായി താൻ കാത്തിരിക്കുകയാണ്. അവിടെ ഞാൻ തിരഞ്ഞെടുത്ത കുറച്ച് ടൂർണമെന്റുകൾ കളിക്കും, ഇതുവരെ എന്നോടൊപ്പം നിന്ന എല്ലാവര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു”-ലിയാണ്ടർ പേസ് ട്വിറ്ററിൽ കുറിച്ചു.

എട്ട് ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും 10 മിക്‌സഡ് ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും നേടിയ പേസ്, ലോകം കണ്ട എക്കാലത്തെയും മികച്ച ഡബിള്‍സ് കളിക്കുന്ന താരമാണ്.

അതേസമയം, നിലവിൽ 105-ാം സ്ഥാനത്താണ് പേസ്. 19 വർഷത്തിനിടെ ഇതാദ്യമായാണ് മുൻ ലോക ഒന്നാം നമ്പർ താരം റാങ്കിങ്ങിൽ ആദ്യ 100 ൽ നിന്ന് പുറത്താവുന്നത്.

By Binsha Das

Digital Journalist at Woke Malayalam