Sun. Jan 19th, 2025
കോഴിക്കോട്:

കേന്ദ്രസർക്കാർ മുസ്ലിം വംശീയ ഉന്മൂലനം ലക്ഷ്യമാക്കിക്കൊണ്ട് നടപ്പാക്കിക്കൊണ്ടിരിക്കുന്ന എൻആർസി – സി എ ആക്റ്റുകൾക്കെതിരെ വിദ്യാർത്ഥികൾ സൈക്കിൾ റാലി സംഘടിപ്പിച്ചു.

ലക്കിടി വയനാട് ഗേറ്റ് നിന്നാരംഭിച്ച റാലി വ്യത്യസ്ത കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കോഴിക്കോട് ബീച്ചിൽ സമാപിച്ചു. എസ് ഐ ഒ കേരളയും കാമ്പസ് അലൈവ് വെബ്പോർട്ടലും സംയുക്തമായി ഡിസംബർ 27, 28, 29 തിയ്യതികളിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ ഓഫ് ഐഡിയാസ് ആന്റ് റസിസ്റ്റൻസിന്റെ പശ്ചാത്തലത്തിലാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത്.

എസ് ഐ ഒ സംസ്ഥാന സെക്രട്ടറി അംജദ് അലി ഇ എം റാലി ഫ്ലാഗ് ഓഫ് ചെയ്തു. കോഴിക്കോട് ബീച്ചിൽ നടന്ന സമാപന പരിപാടി എസ്ഐഒ ദേശീയ സെക്രട്ടറി ഷബീർ കൊടുവള്ളി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നായി ഇരുപതോളം റൈഡേഴ്സ് റാലിയിൽ അണിനിരന്നു.