Wed. Jan 22nd, 2025
കൊച്ചി:

 
എൻപിആർ പിണറായി വിജയനെ കൊണ്ട് നടപ്പിലാക്കുമെന്നും അല്ലെങ്കില്‍ കേരളത്തിനു റേഷൻ ലഭിക്കില്ലെന്നും പറഞ്ഞ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് ചുട്ടമറുപടിയുമായി സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തെ സൊമാലിയ ആക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികലമായ സ്വപ്നം നടപ്പിലാക്കാന്‍ ബിജെപി നേതാക്കള്‍ പരിശ്രമിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.

“കേരളം സൊമാലിയ പോലെയാണെന്ന് നേരത്തെ മോദി പറഞ്ഞിരുന്നു. കേരളത്തിലെ അഭിമാനികളായ ജനങ്ങളെ പട്ടിണിയിലാക്കുക എന്ന മോദിയുടെ വികലമായ സ്വപ്നം നിറവേറ്റാനാണ് ബിജെപി പരിശ്രമിക്കുന്നത്”- യെച്ചൂരി ഫെയ്സ്ബുക്കില്‍ കുറിച്ചു.

എന്നാല്‍, ബിജെപിയുടെ ഈ ആഗ്രഹം ഒരിക്കലും നടക്കാന്‍ പോകുന്നില്ലെന്നും, അത് വ്യാമോഹം മാത്രമാണെന്നും നമുക്ക് കാണാമെന്നും യെച്ചൂരി മുന്നറിയിപ്പ് നല്‍കി.


യെച്ചൂരിയുടെ ഈ പ്രസ്താവനയ്ക്ക് കയ്യടിച്ച്, ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ കമന്‍റുകള്‍ നിറയുകയാണ്. ബി ഗോപാലകൃഷ്ണനെ പരിഹസിച്ചുകൊണ്ടാണ് ഭൂരിഭാഗം കമന്റുകളും.

“ബി ഗോപാലകൃഷ്ണന് ചാണകം തിന്നുള്ള ബുദ്ധിയാണ് അപ്പൊ ഇതൊക്കെ പറയും.. വേണേൽ കുറച്ചു കഴിഞ്ഞു മാപ്പ് പറയും, അതാണ് ഇവരുടെ പരിപാടി” എന്ന് ചിലര്‍ പറയുന്നു. ഒട്ടകം എന്നാണ് ഗോപാലകൃഷ്ണന്‍ അറിയപ്പെടുന്നതെന്നും മറുപടി പറഞ്ഞു സഖാവ് നേരം കളയേണ്ടെന്നും ചിലര്‍ പരിഹസിക്കുന്നു.

By Binsha Das

Digital Journalist at Woke Malayalam