Sat. Jan 18th, 2025
കൊച്ചി:

സെൻട്രൽ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഇംഗ്ലീഷ് വിഭാഗത്തിൽ ദളിത് പേപ്പർ ഒഴിവാക്കിയായതിനെതിരെ  അധ്യാപക സംഘടനയായ സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള ടീച്ചേഴ്സ് അസോസിയേഷൻ ശക്തമായ അപലപിച്ചു. കേവലം സാങ്കേതിക കാരണങ്ങൾ പറഞ്ഞു കൊണ്ട് ദളിത് പേപ്പർ ഒഴിവാക്കാനുള്ള ഇംഗ്ലീഷ് വിഭാഗം മേധാവിയുടെ നടപടി ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടി.

എന്നാൽ മൂന്നു വർഷമായി 13 ലധികം കുട്ടികൾ  താല്പര്യത്തോടെ ഈ വിഷയം എടുത്തു പഠിക്കുന്നുണ്ട്. ദളിത് പഠനത്തിന് ബോർഡ് ഓഫ് സ്റ്റഡീസിന്റെ അംഗീകാരമുണ്ട്. അതുകൊണ്ടു തന്നെ പഠനത്തിലും, പഠനപപ്പേർ അനുവദിക്കുന്നതിലും  ആരോഗ്യകരമായ സമവായം സംബന്ധിച്ചു ആശങ്ക മാറ്റുന്നതിനും ദളിത് പേപ്പർ ഇംഗ്ലീഷ് വിഭാഗത്തിൽ പുനഃസ്ഥാപിക്കണം.

അതേസമയം ഈ ആവശ്യം ഉന്നയിച്ചു വൈസ് ചാൻസ്ലർക്ക് കത്തു നൽകിയതായും സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള ടീച്ചേർസ് അസോസിയേഷൻ ഇറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പുതിയ തീരുമാനങ്ങൾ എടുക്കുമ്പോൾ മറ്റു അധ്യാപകരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിക്കണമെന്നും ഇവർ ചൂണ്ടിക്കാട്ടി.