Wed. Jan 22nd, 2025

കൊച്ചി:

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച സിനിമാപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയ ബിജിപി നേതാക്കളെ വിമര്‍ശിച്ച് നടി റിമ കല്ലിങ്കല്‍.  മണ്ടന്മാരെ പ്രശസ്തരാക്കുന്ന പരിപാടി നിര്‍ത്താം എന്നാണ് റിമ  ഫെയ്സ്ബുക്കില്‍ കുറിച്ചത്.  ആര്‍ട്ടിസ്റ്റ് പവി ശങ്കര്‍ വരച്ച നടി ഫിലോമിനയുടെ ‘ആരെടാ നാറി നീ’ എന്ന ചിത്രവും ഇതോടൊപ്പം റിമ പങ്കുവെച്ചിട്ടുണ്ട്.

https://www.facebook.com/RimaKallingalOfficial/photos/a.488169577964950/2543553139093240/?type=3&theater

 

കൊച്ചിയില്‍ പ്രതിഷേധ പ്രകടനം നടത്തിയ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ  ബിജെപി മുതിര്‍ന്ന നേതാവ്  കുമ്മനം രാജശേഖരനും, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരുമാണ് രംഗത്തുവന്നത്.

പ്രതിഷേധിച്ച സിനിമാക്കാര്‍ക്ക് രാജ്യസ്നേഹമില്ലെന്നും. പ്രതിഷേധിച്ചത് തെറ്റാണെന്നും ഇവരുടെ ദേശസ്നേഹം കാപട്യമാണെന്നുമായിരുന്നു കുമ്മനം പറഞ്ഞത്.

അതേസമയം, മുൻപിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്ന സിനിമാക്കാർ, പ്രത്യേകിച്ച് നടിമാർ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളിൽ ആദായ നികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്ത പക്ഷം നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ കണ്ണീരൊഴുക്കരുതെന്നുമായിരുന്നു  സന്ദീപ് വാര്യരുടെ ഭീഷണി. അന്നു നിങ്ങൾക്കൊപ്പം ജാഥ നടത്താൻ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ലെന്നും സന്ദീപ് ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.

 

 

By Binsha Das

Digital Journalist at Woke Malayalam