Mon. Dec 23rd, 2024

ന്യൂഡൽഹി:

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പരിഹസിച്ച് ബിജെപി മന്ത്രിയുടെ ട്വീറ്റ്. ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജിലാണ് രാഹുലിനെയും പ്രിയങ്കയെയും അപഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

“പ്രിയങ്കാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയേയും സൂക്ഷിക്കണം, അവര്‍ ജീവനുള്ള പെട്രോള്‍ ബോംബുകളാണ്. അവര്‍ എവിടെയൊക്കെ പോകുന്നുണ്ടോ, അവിടെയെല്ലാം തീ പിടിപ്പിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്യും, ” അനില്‍ വിജില്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള  പ്രതിഷേധത്തിനിടയിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംങ്ങളെ കാണാൻ മീററ്റിലെത്തിയ രാഹുല്‍ ഗാന്ധിയേയും, പ്രിയങ്കാ ഗാന്ധിയേയും പൊലീസ് തടഞ്ഞിരുന്നു. മീററ്റിൽ പോകാൻ തങ്ങളെ അനുമതി നിഷേധിക്കുന്നതിനു നിങ്ങളുടെ കൈയില്‍ എന്തെങ്കിലും ഉത്തരവുണ്ടോയെന്നു രാഹുൽ പോലീസിനോട് ചോദിച്ചെങ്കിലും കൃത്യമായ മറുപടി നൽകിയില്ലന്നും, പോലീസ് തങ്ങളോടു തിരികെപ്പോകാന്‍ മാത്രമാണു പറഞ്ഞതെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഹരിയാന ആഭ്യന്തര മന്ത്രി ട്വീറ്റുമായി രംഗത്തെത്തിയിരിക്കുന്നത്.