Fri. Nov 22nd, 2024

ന്യൂഡൽഹി:

ദേശീയ ജനസംഖ്യ പട്ടിക രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ശ്രമമാണെന്ന് ശശിതരൂര്‍ എംപി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം എന്‍പിആറിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തനായ ശിവം വിജ് എന്‍പി ആറിനെതിരെ ട്വീറ്ററിൽ പങ്കുവെച്ച പോസ്റ്റ് സഹിതം ചേർത്തു കൊണ്ടാണ്  തരൂര്‍ ജനസംഖ്യ പട്ടികക്കെതിരെ പ്രതികരിച്ചിരിക്കുന്നത്. ദേശീയ പൗരത്വ പട്ടിക അംഗീകരിക്കാത്ത സംസ്ഥാനങ്ങള്‍ ദേശീയ ജനസംഖ്യ പട്ടികയുമായി സഹകരിക്കരുതെന്നും തരൂര്‍ ആവശ്യപ്പെട്ടു

കേന്ദ്രസര്‍ക്കാറിന്റെ ഉദ്ദേശ്യം  മാറിയിട്ടില്ല. അവതരണ തന്ത്രങ്ങള്‍ പരിഷ്‌കരിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മോദി സർക്കാർ ശ്രമിക്കുകയാണെന്നാണ് തരൂര്‍ വ്യക്തമാക്കി.

ദേശീയ ജനസംഖ്യാ പട്ടികയും എന്‍ആര്‍സിയും തമ്മില്‍ ബന്ധമില്ലെന്ന് അമിത് ഷാ പറഞ്ഞതിന് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം.എന്‍പിആര്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് എന്‍ആര്‍സിക്കായല്ലെന്നും എന്‍പിആര്‍ വേണ്ടെന്ന് പറയുന്ന കേരളത്തിലെയും ബംഗാളിലെയും മുഖ്യമന്ത്രിമാര്‍ അത്തരത്തിലൊരു തീരുമാനമെടുക്കരുത്. ഈ തീരുമാനം പുനരാലോചന നടത്തണമെന്നും അമിത് ഷാ പറഞ്ഞിരുന്നു.

അതേസമയം കേരളം ഉൾപ്പടെ 12 സംസ്ഥാനങ്ങളിൽ എന്‍ആര്‍സി നടപ്പാ ക്കില്ലെന്ന് മുഖ്യമന്ത്രിമാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ  എന്‍ആര്‍സിയെ എതിര്‍ത്ത എല്ലാ മുഖ്യമന്ത്രിമാരോടും എന്‍പിആറും  തങ്ങളുടെ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും സിപിഐഎം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.