Mon. Nov 18th, 2024
റിയാദ്:

18 വയസ്സ് പൂര്‍ത്തിയാകും മുമ്പ് നടത്തുന്ന വിവാഹങ്ങള്‍ക്കെതിരെ നിയമ നടപടികളുമായി സൗദി അറേബ്യ. ഇത്തരം സംഭവങ്ങളില്‍ ശിശുസംരക്ഷണ നിയമപ്രകാരം ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സൗദി നീതി മന്ത്രി ഡോക്ടര്‍ വലീദ് ബിന്‍ മുഹമ്മദ് അല്‍ സമ്മാനി കോടതികള്‍ക്ക് നിര്‍ദേശം നല്‍കി.

18 വയസ്സിന് താഴെയുള്ളവരുടെ വിവാഹ ഉടമ്പടികള്‍ നടത്തിക്കൊടുക്കരുതെന്നും ഇത്തരം കേസുകളെല്ലാം ഉചിതമായ കോടതികളിലേക്ക് റഫര്‍ ചെയ്യണമെന്നും, മന്ത്രി കോടതികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നിയമം ഒരു പോലെ ബാധകമാണ്. പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹം ഈ വര്‍ഷം സൗദി ഷൂറാ കൗണ്‍സില്‍ നിരോധിച്ചിരുന്നു.