Wed. Dec 18th, 2024
കോഴഞ്ചേരി:

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്നു. വളരെ വ്യത്യസ്തതയാർന്ന പ്രതിഷേധ പരിപാടികളിലൂടെ നിരവധി മലയാളികളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ പിടിക്കുന്നത്‌.

കരോളിലൂടെ നിയമത്തിനെതിരെ പ്രതിഷേധിക്കുകയാണ് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ പള്ളി.

“എവിടെ ഞങ്ങളുടെ രാജാവ്? ക്രിസ്തുമസ്: അഭയാർഥികളുടെ ആഘോഷം” എന്ന സന്ദേശമുയർത്തി ഇടവകയിൽ മുസ്ലിം ജനവിഭാഗത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുവജന സഖ്യം അംഗങ്ങൾ മുസ്ലിം വേഷത്തിലെത്തി ക്രിസ്തുമസ് ഗാനം ആലപിച്ചു.

വെളുത്ത വസ്ത്രത്തോടൊപ്പം കറുത്ത തട്ടമിട്ട പെൺകുട്ടികളും വെള്ള തൊപ്പി ധരിച്ച ആൺകുട്ടികളും കരോളിൽ അണിനിരന്നു.