Sun. Dec 22nd, 2024

ന്യൂഡൽഹി:

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തു വന്നു.

“എന്‍പിആര്‍=എന്‍ആര്‍സി. മോദി സര്‍ക്കാര്‍ എത്രത്തോളം നുണ പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും? എന്‍ആര്‍സി പ്രവര്‍ത്തനം ആരംഭിക്കാനുള്ള അടിസ്ഥാന രേഖയാണ് ദേശീയ ജനസംഖ്യാ രജിസ്റ്ററെന്ന് ഈ സര്‍ക്കാര്‍ രാജ്യസഭയില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്, ” സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.

അതേസമയം കേരളം ഉൾപ്പടെ 12 സംസ്ഥാനങ്ങളിൽ എന്‍ആര്‍സി നടപ്പാ ക്കില്ലെന്ന് മുഖ്യമന്ത്രിമാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ  എന്‍ആര്‍സിയെ എതിര്‍ത്ത എല്ലാ മുഖ്യമന്ത്രിമാരോടും എന്‍പിആറും  തങ്ങളുടെ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും സിപിഐഎം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.