Wed. Jan 22nd, 2025

മെല്‍ബണ്‍:

ഈ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഇന്ത്യയില്‍ നിന്നും ഒരേയൊരു താരം മാത്രമേ ടീമിലിടം പിടിച്ചിട്ടുള്ളൂ. ലോകമാകെ ആരാധകരുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെയാണ് ടീമില്‍ ഉള്‍ർപ്പെടുത്തിയിരിക്കുന്നത്.

ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്.ടീമിന്റെ നായകനും കോലി തന്നെയാണ്. വിസ്ഡണിന്റെ റിവ്യു പാനലാണ്പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഈ പതിറ്റാണ്ടിലെ ഏറ്റവും മികച്ച കളിക്കാരെ ഉള്‍പ്പെടുത്തിയുള്ള ടീമിനെ തിരഞ്ഞെടുത്തത്.

ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ക്കാണ് ടീമില്‍ മുന്‍തൂക്കം. ഇരു രാജ്യങ്ങളിലെയും മൂന്നു വീതം കളിക്കാരെ ടീമിൽ​ ഉൾപ്പെടുത്തി.

അഞ്ചാം നമ്പറിലാണ് കോഹ്ലി കളിക്കുക. ഇന്ത്യന്‍ നായകന് തൊട്ടുപിന്നാലെ ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ് കളിക്കും. ടീമിലെ ഏക ഓള്‍റൗണ്ടര്‍ ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സാണ്.

അതേസമയം, എ.ബി ഡിവില്ലിയേഴ്സ്, വിരാട് കോഹ്‌ലി എന്നീ രണ്ട് താരങ്ങൾ മാത്രമാണ് ഏകദിന-ടെസ്റ്റ് ഇലവനിൽ ഒരേപോലെ സ്ഥാനംപിടിച്ച രണ്ട് താരങ്ങൾ.

By Binsha Das

Digital Journalist at Woke Malayalam