Wed. Jan 22nd, 2025

ചെന്നൈ:

 പ്രശസ്ത സംഗീതജ്ഞൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിത കഥ സിനിമയാകുന്നു. മോഹൻലാല്‍ ആയിരിക്കും ചെമ്പൈ വൈദ്യനാഥ ഭാഗവതരായി അഭിനയിക്കുകയെന്ന സൂചനയാണ് ആരാധകര്‍ പങ്കുവെക്കുന്നത്.

സിനിമ സംവിധാനം ചെയ്യുന്ന വിജിത് സിനിമയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ വ്യക്തമായിട്ടില്ല. മുന്തിരി മൊഞ്ചൻ എന്ന സിനിമയെടുത്ത സംവിധായകനാണ് വിജിത് നമ്പ്യാര്‍. 

കര്‍ണ്ണാടക സംഗീതത്തിന്റെ കുലപതിയായിട്ടാണ് ചെമ്പൈ വൈദ്യനാഥ ഭാഗവതരെ കണക്കാക്കുന്നത്. രാജ്യം അദ്ദേഹത്തെ പദ്‍മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. 1896 സെപ്റ്റംബർ ഒന്നിന് പാലക്കാട് ജില്ലയിൽ കോട്ടായി ഗ്രാമത്തിലെ ചെമ്പൈ എന്ന അഗ്രഹാരത്തിലാണ് ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ ജനിച്ചത്.