Sun. Dec 22nd, 2024

ന്യൂഡൽഹി:

രാജ്യത്തെ യുവാക്കളുടെ ഭാവി പ്രധാനമന്ത്രിയും,അമിത് ഷായും ചേർന്നു നശിപ്പിച്ചന്ന് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് തന്റെ രാഹുൽ ഗാന്ധി പങ്കു വെച്ചത്. “ഇന്ത്യയിലെ പ്രിയപ്പെട്ട യുവാക്കളേ, മോദിയും അമിത് ഷായും ചേര്‍ന്നു നിങ്ങളുടെ ഭാവി നശിപ്പിച്ചു. തൊഴിലില്ലായ്മയിലും സമ്പദ് വ്യവസ്ഥ തകര്‍ത്തതിലും നിങ്ങള്‍ക്കുള്ള രോഷം നേരിടാന്‍ അവര്‍ക്കാവില്ല. അതുകൊണ്ടാണ് അവര്‍ ഇന്ത്യയെ വിഭജിക്കുന്നതും വിദ്വേഷത്തിന്റെ മറവില്‍ ഒളിക്കുന്നതും. ഓരോ ഇന്ത്യക്കാരനോടും സ്‌നേഹം ചൊരിഞ്ഞു കൊണ്ടുമാത്രമേ അവരെ നമുക്കു തോല്‍പ്പിക്കാനാവൂ, ” അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം നേരത്തെ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേനയും രംഗത്തെത്തിയിരുന്നു. “രാജ്യം ആരുടെയും സ്വന്തമല്ലെന്നും എല്ലാവരുടെയും രക്തം ഇന്ത്യന്‍ മണ്ണിലുണ്ടെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം അറിയിച്ചത് .നിയമവിരുദ്ധരായ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കണം. കുടിയേറ്റ ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കണം, പക്ഷേ വോട്ട് ബാങ്ക് സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണത്തിന് മറുപടി നല്‍കണം. അവര്‍ക്ക് വോട്ടവകാശം നല്‍കരുത്, കശ്മീരി പണ്ഡിറ്റുകളെ കുറിച്ച് താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?’- അദ്ദേഹം അമിത് ഷായോടു ചോദിച്ചു.

എന്നാൽ പത്തു ദിവസത്തിലേറെയായി രാജ്യമെമ്പാടും പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധം തുടരുകയാണ്.