Wed. Jan 22nd, 2025

ജയ്‌പൂർ:

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ  രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് രംഗത്തു വന്നു. രാജസ്ഥാനില്‍ നടന്ന ഒരു പൊതു പരിപാടിക്കിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. “തുറന്ന ഹൃദയത്തോടെ ഞാന്‍ പറയുന്നു. പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും രാജസ്ഥാനില്‍ നടപ്പാക്കില്ല,”  അശോക് ഗെഹലോട്ട് പറഞ്ഞു. നിയമത്തിനെതിരെ നേരത്തെയും ഗെഹലോട്ട് രംഗത്തെത്തിയിരുന്നു.

അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്‌സഥാനില്‍ നടന്ന സമരത്തിന്റെ ചിത്രങ്ങൾ ഗെഹ് ലോട്ട് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ നേരത്തെ പങ്കു വെച്ചിരുന്നു.

ഇന്ത്യയിലെ  ഒമ്പത് സംസ്ഥാനങ്ങൾക്കും ഇതേ അഭിപ്രായം തന്നെയാണ്. ബിജെപി സഖ്യ സര്‍ക്കാരുള്ള ബിഹാറിലെയും ഒഡീഷയിലെയും മുഖ്യമന്ത്രിമാര്‍ വരെ നിയമം നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയെന്ന് മോദി മനസ്സിലാക്കണമെന്നും ഗെഹ്‌ലോട്ട് അഭിപ്രായപ്പെട്ടു.

എന്നാൽ പൗരത്വ ഭേദഗതി നിയമത്തിനു കേരളത്തിൽ സ്ഥാനമില്ലന്നു കേരള മുഖ്യമന്ത്രി പിണറായി വിജയനും, ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ട കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേരത്തെ വ്യക്തമാക്കിയിരുന്നു