പൗരത്വ നിയമ ഭേദഗതിക്കെതിരെ അക്രമാസക്തമാകുന്ന പ്രതിഷേധങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് നടന്‍ രജനികാന്ത്. അക്രമം, കലാപം എന്നിവയിലൂടെ ഒരു പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സാധിക്കില്ല, രാജ്യത്തിന്റെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി എല്ലാ ജനങ്ങളും ഒന്നിച്ച് നില്‍ക്കണമെന്നും രജനികാന്ത് ട്വീറ്റ് ചെയ്തു.
എന്നാല്‍, രജനികാന്തിന്‍റെ പ്രസ്താവനയെ വിമര്‍ശിച്ച് ഡിഎംകെ യൂത്ത് വിംഗ് സെക്രട്ടറി ഉദയനിധി സ്റ്റാലിൻ അടക്കമുള്ള പ്രമുഖര്‍ രംഗത്തുവന്നു. “പൗരത്വനിയമഭേദഗതിക്കെതിരെ ഞങ്ങളുടെ നേതാവ് എംകെ സ്റ്റാലിന്‍റെ നേതൃത്വത്തിൽ നടക്കുന്ന വലിയ റാലിയിൽ പങ്കെടുക്കാൻ ഞാൻ നിങ്ങളെ എല്ലാവരെയും ക്ഷണിക്കുന്നു. വീട്ടില്‍ അതീവ സുരക്ഷയില്‍ താമസിച്ച് ശരിയായ പ്രതിഷേധത്തെ അക്രമമായി കണക്കാക്കുന്ന സമ്പന്നരായ പഴയ ആളുകളെ സൂക്ഷിക്കുക ”,- എന്നായിരുന്നു ഉദയനിധി സ്റ്റാലിന്‍ ട്വീറ്റ് ചെയ്തത്.
അതേസമയം, ജാമിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അക്രമണം ഉണ്ടായ ദിവസം തന്നെ പുതിയ ചിത്രം ‘ദര്‍ബാറി’ന്റെ ട്രെയിലര്‍ റിലീസ് ചെയ്തതിനാണ് താരത്തിനെതിരെ വിമര്‍ശനം ഉയരുന്നത്. ഷെയിം ഓണ്‍ യു സംഘി രജനി’ എന്ന ഹാഷ്ടാഗാണ് വ്യാപകമായി പ്രചരിക്കുന്നത്.

