Wed. Jan 22nd, 2025
ചെന്നെെ:

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത നടന്‍ സിദ്ധാർത്ഥിനും സംഗീതജ്ഞൻ ടി.എം.കൃഷ്ണയ്ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

വിടുതലൈ ചിരുതൈകള്‍ കക്ഷി നേതാവ് തിരുമാവളന്‍, സാമൂഹിക പ്രവര്‍ത്തകന്‍ നിത്യാനന്ദ് ജയറാം, മദ്രാസ് ഐഐടി വിദ്യാര്‍ഥികള്‍ എന്നിവരുൾപ്പെടെ 600 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വ്യാഴാഴ്ച തിരുവള്ളുവര്‍കോട്ടത്ത് വിവിധ സംഘടനകള്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിലക്കു ലംഘിച്ചു പങ്കെടുത്തതിനാണ് കേസ്.

അതേസമയം, ഡല്‍ഹിയില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. ഡല്‍ഹിയിലെ ദരിയാഗഞ്ചില്‍ പൗരത്വ നിയമഭേദഗതി-ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയ്ക്കെതിരെ ഇന്ന് നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധ പ്രകടനം നടത്തിയവര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡല്‍ഹി ഗേറ്റിനടുത്തെത്തിയ പ്രതിഷേധക്കാരെ പോലീസ് അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

പോലീസിന്റെ ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. പ്രദേശത്ത് കനത്ത സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

By Binsha Das

Digital Journalist at Woke Malayalam