Wed. Jan 22nd, 2025

ബെംഗളൂരു:

ഐടി ഓഹരികളിലെ നേട്ടങ്ങള്‍ ധനകാര്യത്തിലെ നഷ്ടം നികത്തുന്നതിനാല്‍ വ്യാഴാഴ്ച ഓഹരി വിപണിയില്‍ വലിയ മാറ്റങ്ങളുണ്ടായില്ല.

മൂന്നാം ദിവസവും സെന്‍സെക്‌സ് ഉയര്‍ന്നു തന്നെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 0.28% ഉയര്‍ന്ന് 41,637.92 ലെത്തി.

നിഫ്റ്റി 0.35% വര്‍ദ്ധിച്ച് 12,259.70ല്‍ വ്യാപാരം അവസാനിപ്പിച്ചു. യെസ് ബാങ്കിന്റെ ഓഹരികളാണ് ഇന്ന് മികച്ചു നിന്നത്. ടാറ്റാ കണ്‍സള്‍ട്ടന്‍സിയുടെ ഓഹരികളും ഇന്ന് ഉയര്‍ന്നു.

ഇന്നലെ മികച്ചു നിന്ന ടെക് മഹിന്ദ്രയുടെ ഓഹരികള്‍ ഇന്ന് താഴ്ന്നു. ബജാജും, ഹീറോയും, ടാറ്റയും, റിലയന്‍സും ഓട്ടോ ഓഹരികളില്‍ മികച്ചു നിന്നപ്പോള്‍ മാരുതിയുടെ ഓഹരികള്‍ താഴ്ന്നു.

ഫ്യൂച്ചേഴ്‌സ് ട്രേഡില്‍ വ്യാഴാഴ്ച സ്വര്‍ണ വില 42 രൂപ കുറഞ്ഞ് 37 ഗ്രാമിന് 37,870 രൂപയായി.