ന്യൂഡൽഹി:
രാജ്യത്തെ റേഷന്‍ കടകള്‍ വഴി ഇനി ചിക്കനും മട്ടനും മത്സ്യവും മുട്ടയും ലഭിച്ചേക്കും. നീതി ആയോഗിന്റെ നിര്‍ദേശ പ്രകാരം പുതിയ പദ്ധതി നടപ്പിലാക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവില്‍ ഗോതമ്പ്, അരി, പഞ്ചസാര, മണ്ണെണ്ണ എന്നിവയാണ് റേഷന്‍ കടകള്‍ വിതരണം ചെയ്യുന്നത്
കേന്ദ്ര സര്‍ക്കാര്രിന്റെ ഭക്ഷ്യ സുരക്ഷ പദ്ധതിയില്‍ ജനങ്ങൾക്ക് ന്യൂട്രീഷൻ അടങ്ങിയ ഭക്ഷണം കൊടുക്കാനാണ് പ്രാധാന്യം നൽകുന്നത്.
ഇന്ത്യയിലെ ദരിദ്രരായവർക്ക് പോഷക സമ്പുഷ്ടമായ ഭക്ഷണം കൊടുക്കണമെന്ന റിപ്പോർട്ടും നീതി ആയോഗ് നിർദ്ദേശിക്കുന്നുവെന്നാണ് വിവരം. അതുകൊണ്ടു തന്നെ റേഷൻ കടകൾ വഴി സാധാരണക്കാർക്ക് ന്യായമായ വിലക്ക് ചിക്കനും മട്ടനും മത്സ്യവും മുട്ടയും നല്കാൻ സർക്കാർ ആലോചിക്കുന്നത്.