Mon. Dec 23rd, 2024
കൊച്ചി:

 

3000 കുട്ടികൾ പങ്കുചേർന്നുള്ള ബൃഹത്തായ ശുചീകരണ യജ്ഞം നാളെ (20/12/2019 വെള്ളി) ഫോർട്ട് കൊച്ചിയിൽ നടക്കും.

വേദി – വാസ്ഗോഡഗാമ സ്ക്വയർ
സമയം – രാവിലെ 9

പ്രശസ്തമായ കൊച്ചി ന്യൂ ഇയർ കാർണിവൽ ഗ്രീൻ കാർണിവലാക്കി മാറ്റാനുള്ള യജ്ഞത്തിലാണ് സംഘാടകർ. എറണാകുളം ലീഗൽ സർവീസ് അതോറിട്ടിയുടെ നേതൃത്വത്തിൽ വിവിധ സർക്കാർ ഏജൻസികളുടെ മുൻകൈയിലും സജീവ പൊതു പങ്കാളിത്തത്തോടെയുമാണ് ഇത് നടപ്പാക്കുന്നത്.

കാർണിവൽ ഹരിത സ്വഭാവമുള്ളതാക്കുന്നതിന് മുന്നോടിയായി സ്കൂൾ വിദ്യാർത്ഥികളുടെ വിപുലമായ ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നു.

3000 ൽ അധികം കുട്ടികൾ അണിനിരക്കുന്ന പരിപാടി ഫോർട്ട് കൊച്ചി വാസ്ഗോഡഗാമ സ്ക്വയറിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

രാവിലെ 9 മുതൽ 10 വരെയാണ് യജ്ഞം.
കെജെ മാക്സി എംഎൽഎ, മേയർ സൗമിനി ജെയിൻ, ജില്ലാ സബ് ജഡ്ജ് ശ്രീമതി സലീന വി ജി നായർ, കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിൽ തുടങ്ങിയവർ പങ്കെടുക്കുമെന്ന് എറണാകുളം ലീഗൽ സർവീസസ് അതോറിട്ടി അറിയിച്ചു.