Mon. Nov 18th, 2024

വാഷിംഗ്ടണ്‍:

യുഎസ്-ചൈന വ്യാപാര കരാറിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുവാന്‍ നിക്ഷേപകര്‍ കാത്തിരിക്കവെ ബുധനാഴ്ച ആഗോള സ്വര്‍ണവിലയില്‍ വന്‍ ഇടിവ്.

പല്ലേഡിയത്തിന്റെ കഴിഞ്ഞ ടേമിലെ റെക്കോര്‍ഡില്‍ നിന്നാണ് കുത്തനെ താഴ്ന്നത്.

സ്വര്‍ണം ഒരു തരത്തിലുള്ള നിക്ഷേപമാണ് എന്നാല്‍ വ്യാപാരക്കരാറില്‍ അനിശ്ചിതത്വം തുടരുന്നതിനാലാണ് വിലയിടിവുണ്ടാകുന്നതെന്ന് ഐഎന്‍ജി വിശകലന വിദഗ്ധന്‍ വാറെന്‍ പാറ്റേഴ്‌സണ്‍ പറഞ്ഞു.

ഒന്നാം ഘട്ട ഇടപാട് ആരംഭിക്കുമ്പോള്‍ യുഎസ് ഏതെല്ലാം ചൈനീസ് വസ്തുക്കളാണ് ഇറക്കുമതി ചെയ്യുക തീരുവ എന്തായിരിക്കും തുടങ്ങിയ വിവരങ്ങള്‍ രേഖാമൂലം പുറത്തുവിടമെന്ന് യുഎസ് വ്യാപാര പ്രതിനിധി റോബര്‍ട്ട് ലൈസര്‍ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.

എന്നാല്‍ വ്യാപാരക്കരാറില്‍ എന്ന് ഇരുരാജ്യങ്ങളും ഒപ്പ് വെയ്ക്കുമെന്നതിനെ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

അതേസമയം ഡോളറിന്റെ മൂല്യം വിവിധ കറന്‍സികള്‍ക്കെതിരെ ഒരാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.

ഏഷ്യന്‍ ഓഹരികള്‍ 18 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോഴുള്ളത്.

പലിശനിരക്ക് സ്ഥിരമായി നിലനിര്‍ത്താനുള്ള സെന്‍ട്രല്‍ ബാങ്കിന്റെ തീരുമാനത്തെ യുഎസ് ഫെഡറല്‍ റിസര്‍വ് നയതന്ത്രജ്ഞര്‍ ചൊവ്വാഴ്ച അംഗീകരിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ പിന്തുണയുള്ള എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടായ എസ്പിഡിആര്‍ ഗോള്‍ഡ് ട്രസ്റ്റിന്റെ നിക്ഷേപം ചൊവ്വാഴ്ച 0.6 ശതമാനം ഇടിഞ്ഞു.

പല്ലേഡിയം 0.8 ശതമാനം താഴ്ന്ന് 1939.91 ഡോളറിലെത്തി. എന്നാല്‍ വെള്ളിയുടെ മൂല്യം 0.1 ശതമാനം ഉയര്‍ന്ന് 17.02 ഡോളറിലെത്തി. പ്ലാറ്റിനത്തിന്റെ വില 0.1 ശതമാനം കുറഞ്ഞ് 925.65 ഡോളറായി.