Wed. Jan 22nd, 2025

മുംബൈ:

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തിയ ജാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ അടിച്ചമര്‍ത്തിയ പോലീസ് നടപടിക്കെതിരെ രോഷപ്രകടനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംഗത്തു വന്നു. “യുവശക്തി ഒരു ബോംബാണ്, “അതിന് തിരികൊളുത്തരുതെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും താക്കറെ പ്രതികരിച്ചു.

ക്യാമ്പസില്‍ പോലീസ് കടന്നതും, വിദ്യാര്‍ഥികള്‍ക്കെതിരെ വെടിയുതിര്‍ത്തതും കാണുമ്പോള്‍ എനിക്ക് ജാലിയന്‍വാല ബാഗാണ് ഓര്‍മവരുന്നത്. വിദ്യാര്‍ഥികളെ ഭയപ്പെടുത്തുന്നത് വഴി ജാലിയന്‍വാല ബാഗിന് സമാനമായ സാഹചര്യം കേന്ദ്ര സർക്കാർ സൃഷ്ടിക്കുകയാണോയെന്നും താക്കറെ ചോദിച്ചു.

മഹാരാഷ്ട്ര നിയമസഭയില്‍ നടത്തിയ പ്രസംഗത്തിൽ  പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച ആക്രമണങ്ങളെ കേന്ദ്ര സര്‍ക്കാക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് താക്കറെ ഉന്നയിച്ചത്.