Fri. Jul 18th, 2025

ന്യൂഡല്‍ഹി:

ആമസോണിന്റെ ഓഡിബിള്‍ സുനോ ആപ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.

ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി അമിതാഭ് ബച്ചന്‍, കരണ്‍ ജോഹര്‍, തബു, അനുരാഗ് കശ്യപ് തുടങ്ങിയ പ്രമുഖരുടേത് ഉള്‍പ്പടെ അറുപതോളം ഓഡിയോകള്‍ സുനോയില്‍ ലഭ്യമാണ്.

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അസാധാരണമായ വിനോദം സൃഷ്ടിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയെ സൂചിപ്പിക്കുന്നതാണ് ഓഡിബിള്‍ സുനോ ആപ് എന്ന് ഓഡിബിള്‍ സിഇഒ ഡോണ്‍ കാറ്റ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.

ആപിലെ ഓഡിയോകള്‍ കേള്‍ക്കുന്നതിന് ആദ്യ 30 ദിവസം ഉപഭോക്താക്കള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ എടുക്കേണ്ട കാര്യമില്ല. പരസ്യമില്ലാതെ ആപ് ഉപയോഗിക്കാം എന്നതും സവിശേഷതയാണ്.

എന്നാല്‍ 30 ദിവസത്തെ ട്രയലിന് ശേഷം പ്രതിമാസം 199 രൂപയാണ് സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ്.

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ആമസോണ്‍ സ്മാര്‍ട്ട് സ്പീക്കര്‍ എക്കോ ഇന്‍പുട്ട് പോര്‍ട്ടബ്ള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് ആപ് അവതരിപ്പിക്കുന്നത്.