Thu. Dec 19th, 2024
കൊച്ചി:

പൗരത്വ ഭേദഗതിയിലും,  എന്‍.ആര്‍.സി നടപ്പിലാക്കുന്നതിലും പ്രതിഷേധിച്ച്  ദേശീയ ചലചിത്ര അവാർഡ് ബഹിഷ്കരിക്കുകയാണെന്ന് പ്രഖ്യാപിച്ച സുഡാനി ഫ്രം നെെജീരിയ ടീമിന് ഐക്യദാര്‍ഢ്യവുമായി നടി റിമ കല്ലിങ്കല്‍. സമാധാനപൂര്‍ണമായ രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കരുതെന്ന് റിമ പറഞ്ഞു.

സ്‌നേഹത്തോടെയും സമാധാനത്തോടെയും ഏവര്‍ക്കും ഒരുമിച്ച് നില്‍ക്കാമെന്നും താരം പ്രതികരിച്ചു. സുഡാനിയുടെ സംവിധായകന്‍ സക്കറിയ മുഹമ്മദിന്‍റെ കുറിപ്പ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് കൊണ്ടായിരുന്നു നടിയുടെ  പ്രതികരണം.

ദേശീയ അവാര്‍ഡ്ദാന ചടങ്ങില്‍ നിന്നും  സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകനായ സക്കറിയയും, തിരക്കഥാകൃത്തും, നിർമ്മാതാക്കളും ആണ് വിട്ടുനില്‍ക്കുന്നത്. ഇക്കാര്യം സക്കറിയ തന്നെയായിരുന്നു ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ പ്രഖ്യാപിച്ച അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയത്  സുഡാനി ഫ്രം നൈജീരിയ ആയിരുന്നു.

 

 

 

 

By Binsha Das

Digital Journalist at Woke Malayalam