ഐസ്വാൾ:
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ മിസോറമിൽ ജനുവരിയില്‍ നടത്താനിരുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് മത്സരങ്ങൾ മാറ്റിവച്ചു.
അതേസമയം, ഏപ്രിലില്‍ മിസോറാമില്‍ തന്നെ മത്സരങ്ങള്‍ നടത്തുമെന്ന് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. പൗരത്വ ഭേദഗതിക്കെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം അക്രമാസക്തമാകുന്ന സാഹചര്യത്തിലാണ് ടൂര്‍ണമെന്‍റ് മാറ്റാന്‍ തീരുമാനിച്ചത്.
മിസോറാമില്‍ പ്രതിഷേധം കടുത്ത പശ്ചാത്തലത്തില്‍ മത്സരങ്ങള്‍ മിസോറാമില്‍ നിന്ന് മാറ്റാന്‍ ഫെഡറേഷന്‍ നേരത്തെ ആലോചിച്ചിരുന്നു. വേദിയൊരുക്കാന്‍ തയ്യാറാണെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു.
ജനുവരി 10 മുതല്‍ 23 വരെയാണ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടത്താൻ തീരുമാനിച്ചിരുന്നത്. നേരത്തെ, സന്തോഷ് ട്രോഫി ദഷിണ മേഖലാ യോഗ്യതാ റൗണ്ടിന് കോഴിക്കോട് വേദിയായിരുന്നു.