Wed. Jan 22nd, 2025

ഷില്ലോങ്:

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കത്തിനിൽക്കുമ്പോഴും വിവാദ പ്രസ്ഥാവനയുമായി മേഘാലയ ഗവർണർ തഥാഗത റോയ്. ഇന്ത്യയിൽ ജനാധിപത്യ വിഭജനം ആവശ്യമാണ്. അതിനെ അംഗീകരിക്കാൻ കഴിയാത്തവർ ഉത്തര കൊറിയയിൽ പോകുയെന്ന  വിവാദ പരാമർശമാണ് തഥാഗത റോയ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.

കിം ജോങ് ഉന്നാണ് ഉത്തര കൊറിയയുടെ തലവൻ. രാജ്യം ഒരിക്കല്‍ മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ടതാണെന്നും അദ്ദേഹത്തിന്റെ ട്വീറ്റിൽ പറയുന്നു. തഥാഗത റോയുടെ ഈ പ്രസ്ഥാവന പുറത്തുവന്നതോടെ രാജ്‌ഭവനു മുന്നിൽ നൂറുകണക്കിന് പേരാണ് പ്രതിഷേധിച്ചു തടിച്ചു കൂടിയത്. സമരക്കാരെ നിയന്ത്രിക്കാനാവാതെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

മുൻപും ഗവര്‍ണര്‍ വിവാദ പ്രസ്താവന നടത്തിയിട്ടുണ്ട്. ബംഗാളികളെ തറ തുടയ്ക്കുന്നവരെന്നും ബാര്‍ ഡാന്‍സര്‍മാരെന്നും പരിഹസിച്ചു  രംഗത്തു വന്നിരുന്നു. ഹരിയാന മുതല്‍ കേരളം വരെ പരിശോധിച്ചാൽ “ബംഗാളി യുവാക്കള്‍ തൂപ്പുകാരായി മാറി. ബംഗാളി പെണ്‍കുട്ടികളാകട്ടെ മുംബൈയില്‍ ബാറുകളില്‍  ഇന്ന് ഡാന്‍സര്‍മാരാണ്. ഇങ്ങനൊന്നും മുൻപ് ചിന്തിക്കാൻ പറ്റുമായിരുന്നില്ല. ബംഗാളിന്റെ ഔന്നത്യം നഷ്ടപ്പെട്ടു കഴിഞ്ഞുവെന്ന്  ആരാണവരെ മനസിലാക്കിക്കുക” എന്നും അദ്ദേഹം ചോദിച്ചിരുന്നു.