ലണ്ടന്‍:
നിയമങ്ങള്‍ വിവേചന രഹിതമാണെന്ന് എല്ലാ സര്‍ക്കാരുകളും ഉറപ്പാക്കണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ്.
ഇന്ത്യയില്‍ പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കിയതിലുള്ള പ്രതികരണമാണ് ഗുട്ടെറെസിന്റെ വക്താവ് ഫർഹാൻ ഹഖ് അറിയിച്ചത്. വിഷയത്തില്‍ നിയമനിര്‍മാണം പൂര്‍ത്തിയാവും വരെ അഭിപ്രായം പറയില്ലെന്നും യുഎന്‍ വ്യക്തമാക്കി.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ പരിശോധിക്കും.
അതേസമയം, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് പീഡനങ്ങള്‍ മൂലം പലായനം ചെയ്യുന്ന ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, പാര്‍സികള്‍ എന്നിവര്‍ക്ക് അഭയം നല്‍കാനുള്ള പൗരത്വ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പു വെച്ചതോടെ ബില്ല് നിയമമായി.
ഇതിന് പിന്നാലെയാണ് ഐക്യരാഷ്ട്ര സഭ ബില്ലിനോടുള്ള പ്രതികരണം അറിയിച്ചത്.