Fri. Nov 22nd, 2024

ന്യൂഡൽഹി:

യുവതി പ്രവേശനത്തിനു ശബരിമലയിൽ അക്രമം ആഗ്രഹിക്കുന്നില്ലെന്നു സുപ്രീംകോടതി. രഹ്ന ഫാത്തിമയും,ബിന്ദു അമ്മിണിയും ശബരിമലയിൽ കയറാൻ സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട ഹർജിയിലാണ് സുപ്രീം കോടതിയുടെ  പരാമർശം.

ശബരിമല വളരെ വൈകാരികമായ വിഷയമാണ്. അവിടെ സംഘർഷം ആഗ്രഹിക്കുന്നില്ല. നിങ്ങൾക്കനുകൂലമായി മറ്റൊരു ഉത്തരവ് ഇറക്കാനാവില്ല. കോടതി പരിഗണനയിൽ ഇരിക്കുന്ന കേസ് ആയത് കൊണ്ട് അവസാന ഉത്തരവ് വരെ കാത്തിരിക്കണമെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.

അക്രമത്തെ ഞങ്ങള്‍ എതിര്‍ക്കുന്നുവെന്ന് ബിന്ദു അമ്മിണിക്ക് വേണ്ടി ഹാജരായ ഇന്ദിരാ ജെയ്‌സിങ് പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്കറിയാം നിയമം നിങ്ങള്‍ക്കനുകൂലമാണെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. എന്നിരുന്നാലും ക്ഷേത്ര പ്രവേശനം ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഇപ്പോള്‍ ഉത്തരവിടാനാവില്ല.
അതിനെ കുറിച്ച് തങ്ങള്‍ ഒന്നും പറയുന്നില്ല. ഞങ്ങള്‍ ഉടന്‍ തന്നെ ഏഴംഗ ബെഞ്ച് ചേരുന്നുണ്ട്. ഇപ്പോള്‍ നിങ്ങള്‍ക്ക് ദര്‍ശനം നടത്താന്‍ സാധിക്കുമെങ്കില്‍ നടത്തിക്കോളൂ. ഞങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ചാണ് ഇപ്പോള്‍ ഒരു ഉത്തരവും ഇറക്കാത്തതെന്നും സുപ്രീംകോടതി പറഞ്ഞു.