Sun. Dec 22nd, 2024

ബെംഗളൂരു:

ഐടി, പൊതുമേഖലാ സ്ഥാപനങ്ങള്‍ ബാങ്കുകള്‍ എന്നിവയുടെ ഓഹരികളിലെ ഉയര്‍ച്ചയില്‍ ബുധനാഴ്ച ഓഹരി വിപണി ലാഭത്തില്‍ അവസാനിച്ചു.

ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ ഉണ്ടായിരുന്ന വര്‍ദ്ധനവില്‍ ചാഞ്ചാട്ടമുണ്ടായിരുന്നെങ്കിലും 0.43% ഉയര്‍ച്ചയില്‍ സെന്‍സെക്‌സ് 40,412.57 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി 0.45% വര്‍ദ്ധിച്ച് 11,910.15 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇന്നലെ ലാഭത്തില്‍ അവസാനിച്ച യെസ് ബാങ്ക് ഓഹരികള്‍ ഇന്ന് ഇടിഞ്ഞു. ടാറ്റ കണ്‍സള്‍ട്ടന്‍സിയുടെ ഓഹരികള്‍ ഇന്നും നേട്ടത്തില്‍ അവസാനിച്ചു.

നിഫ്റ്റിയില്‍ ഏറ്റവും ഉയര്‍ന്നത് ഗെയിലിന്റെ ഓഹരികളാണ്.