Sun. Jan 19th, 2025

ന്യൂ ഡൽഹി:

നിർഭയ കേസിൽ വധശിക്ഷ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതികളിലൊരാളായ അക്ഷയ് കുമാർ സിങ് സുപ്രീം കോടതീയിൽ പുനഃപരിശോധനാ ഹർജി നൽകി.2017 ലെ വധശിക്ഷ പുനഃപരിശോധിക്കണമെന്നാണ് പ്രതിയുടെ ആവശ്യം.

വധശിക്ഷയിൽ നിന്ന് ഇളവ് കിട്ടാൻ അക്ഷയ് കുമാറിന്റെ ഹർജിയിൽ ചില വിചിത്ര ന്യായങ്ങളും ഉന്നയിച്ചിട്ടുണ്ട്.ഡൽഹിയിൽ വായുവും വെള്ളവും മലിനമാകുന്നത് കൊണ്ട് ആയുസ്സ് കുറഞ്ഞു വരുന്നു. പിന്നെ എന്തിനാണ് തന്നെ തൂക്കി കൊല്ലുന്നത്. മറ്റു പല രാജ്യങ്ങളും വധശിക്ഷ ഒഴിവാക്കിയിട്ടുണ്ടെന്നും അക്ഷയ് കുമാർ ചോദിക്കുന്നു.

നിർഭയ കേസിലെ ആകെ ഉണ്ടായിരുന്ന 6 പ്രതികളിൽ ഒരാളായ റാം സിങ് തിഹാർ ജയിലിൽ ജീവനൊടുക്കിയിരുന്നു. പ്രായപൂർത്തിയാകാത്ത  ആറാം പ്രതിക്കു 3 വർഷത്തെ തടവുശിക്ഷയാണു ലഭിച്ചത്. ബാക്കിയുള്ള 4 പേരുടെയും വധശിക്ഷ ഉടൻ നടപ്പിലാക്കുമെന്ന അഭ്യൂഹം  ശക്തമാണ്. ഈ സാഹചര്യത്തിലാണ് അക്ഷയ് കുമാർ പുനഃപരിശോധനാ ഹർജി നൽകിയിരിക്കുന്നത്