Fri. Dec 27th, 2024
കൊച്ചി ബ്യൂറോ:

 

നിറത്തിന്റെയും വർഗത്തിന്റെയും പേരിൽ ലോകത്ത് വിവേചന സമരങ്ങൾ നടക്കുമ്പോൾ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടിരിക്കുകയാണ് സൗന്ദര്യ മത്സരങ്ങൾ.

ചരിത്രത്തിൽ ആദ്യമായി മിസ് അമേരിക്ക, മിസ് യുഎസ്എ, മിസ് ടീൻ യുഎസ്എ, മിസ് യൂണിവേഴ്‌സ് എന്നിവ സ്വന്തമാക്കിയിരിക്കുകയാണ് ഈ സുന്ദരികൾ.

കഴിഞ്ഞ ദിവസം മിസ് യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തില്‍ സൊസുബിന്‍ ടുണ്‍സി (മിസ് സൗത്ത് ആഫ്രിക്ക) വിജയകിരീടം ചൂടിയതും, ഫ്രാങ്കലിൻ, ചെസ്ലെ, കാലി ഗാരിസ് എന്നിവർ യഥാക്രമം മിസ് അമേരിക്ക, മിസ് യൂഎസ്എ, മിസ് ടീൻ യുഎസ്എ എന്നീ സ്ഥാനങ്ങൾ സ്വന്തമാക്കിയതും നിറമല്ല സൗന്ദര്യത്തിന്റെ അളവുകോൽ എന്ന് ലോകജനതയ്ക്കു കാണിച്ചുകൊടുത്തിരിക്കുകയാണ്.