Wed. Jan 22nd, 2025

മാഡ്രിഡ്‌:

സ്‌പെയിന്‍ തലസ്ഥാനത്ത്‌ നടന്നുവരുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്‌ ഓക്‌സിജന്‍ അളവ്‌ ആഗോളതലത്തിൽ കുറഞ്ഞുകൊണ്ടിട്ടിരിക്കുന്നതെന്ന് പറഞ്ഞിരിക്കുന്നത്. ആഗോള താപനവും,സസ്യജാലങ്ങളുടെ കുറവും വരും കാലങ്ങളിൽ മാനവരാശിക്ക് തന്നെ നാശമുണ്ടാക്കും.

1960നും 2010നും ഇടയില്‍ രണ്ട്‌ ശതമാനം ഓക്‌സിജന്‍ കുറഞ്ഞിട്ടുണ്ട്‌. ആഗോള ഓക്‌സിജന്‍ അളവ്‌ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ മൂന്നോ നാലോ ശതമാനം കുറയുമെന്ന്‌ അന്താരഷ്‌ട്ര പ്രകൃതി സംരക്ഷണ യൂണിയന്‍ മുന്നറിയിപ്പ് നൽകുന്നു.