Wed. Jan 22nd, 2025

ദുബായ്:

യുഎഇ-യില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് അര്‍ധരാത്രി മുതൽ ദുബായിലും വടക്കന്‍ അറബ് രാജ്യങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വരുംദിവസങ്ങളില്‍ പടിഞ്ഞാറന്‍ തീരത്തു നിന്ന് ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.

തീരദേശമേഖലയില്‍ കാറ്റ് കൂടുതല്‍ ശക്തമാകുകയും കടല്‍ ക്ഷോഭം ഉണ്ടാവുമെന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. കൂടാതെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടാകാനും സാധ്യതയുണ്ട്. അതേസമയം, കഴിഞ്ഞ ശനിയാഴിച്ച  വൈകിട്ടും ഞായറാഴ്ചയും വിവിധ എമിറേറ്റുകളില്‍ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ ചില പ്രധാന റോഡുകളില്‍ വെള്ളക്കെട്ടുണ്ടായി.