അമേരിക്ക:
കാലങ്ങളായി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോയായ ‘ഫ്രണ്ട്സിന്‍റെ സ്ട്രീമിങ് അവസാനിപ്പിക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ്. അടുത്ത വര്‍ഷം മുതല്‍ എച്ച്ബിഒ മാക്‌സിലായിരിക്കും ഫ്രണ്ട്‌സ് സ്ട്രീം ചെയ്യുക.
നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള ഷോ ഒഴിവാക്കുന്നതോടെ ആരാധകരെല്ലാം ഇടഞ്ഞിരിക്കുകയാണ്.
https://twitter.com/palak_jayswal/status/1202090388565188608
നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ പിന്‍വലിക്കുമെന്ന് പറഞ്ഞ് ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. 1994-2004 കാലഘട്ടത്തില്‍ എന്‍ബിസി സംപ്രേഷണം ചെയ്തിരുന്ന ജനപ്രിയ സിറ്റ്‌കോം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് 2014ല്‍ ആയിരുന്നു.
അന്നുമുതല്‍ നെറ്റ്ഫ്ലിക്സിന് കൂടുതല്‍ കാഴ്ചക്കാരെ നല്‍കിയത് ഫ്രണ്ട്സ് ഷോ ആയിരുന്നു. എന്നാല്‍, നെറ്റ്ഫ്ലിക്സ് സ്ട്രീമിങ് നില്‍ത്തലാക്കുന്നതോടെ കാഴ്ചക്കാരുടെ എണ്ണം ഇടിയുമെന്ന കാര്യത്തില്‍ സംശയമില്ല.
അതേസമയം, മേയിലാണ് എച്ച്ബിഒ മാക്‌സ് സ്ട്രീമിങ്ങ് ആരംഭിക്കുക. ഫ്രണ്ട്‌സിന്റെ 25-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് താരങ്ങളെ ഉള്‍പ്പെടുത്തി പ്രത്യേക ആഘോഷങ്ങളും ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.