Thu. Dec 19th, 2024

ന്യൂഡല്‍ഹി :

പാകിസ്താന്‍,അഫ്ഗാനിസ്താന്‍,ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് മതന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനുള്ള പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി.നിശിചത കാലാവധി ഇവര്‍ ഇന്ത്യയില്‍ താമസിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് അനുവാദം നല്‍കുന്ന ബില്ലാണ് ഇത്.

ഈ ബില്‍ വന്നതു കൊണ്ട് ഇനി മുസ്‌ലിം കുടിയേറ്റക്കാര്‍ക്കു പൗരത്വം ലഭിക്കില്ലെന്ന് അര്‍ത്ഥമില്ലന്നും അമിത് ഷാ പറഞ്ഞു.മോദി സര്‍ക്കാരിന്റെ കീഴില്‍ ഒരു മതത്തില്‍ ഉള്ളവരും പേടിക്കേണ്ടതില്ല.മോദിയുടെ ഇന്ത്യയില്‍ ഭരണഘടനയാണു മതമെന്നും ഷാ വ്യക്തമാക്കി.ദേശീയ പൗരത്വ റജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കും.മ്യാന്‍മറില്‍ നിന്നുള്ള രോഹിന്‍ഗ്യ മുസ്ലിംങ്ങള്‍ക്ക് ഇന്ത്യയില്‍ ഇടം കൊടുക്കില്ല.ഇതോടുകൂടി ഇന്ത്യയില്‍ ഒരു അനധികൃത കുടിയേറ്റക്കാരനു തുടരാന്‍ സാധിക്കില്ലന്നും ഷാ വിശദീകരിച്ചു.

പൗരത്വ ഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും,അവതരണാനുമതി നല്‍കരുതെന്നും കാണിച്ചു കോണ്‍ഗ്രസ്,തൃണമൂല്‍,ആര്‍എസ് പി,മുസ്ലിം ലീഗ്,എഐഎംഐഎം തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ നോട്ടീസ് നല്‍കി.ഇവര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കി.ശ്രീലങ്കന്‍ തമിഴരെ കുറിച്ച് പരാമര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് ഡിഎംകെ അംഗങ്ങള്‍ ഇറങ്ങിപ്പോയി.

പാര്‍ലിമെന്റ് പ്രക്ഷുദ്ധമായ അവസ്ഥയിലും വോട്ടെടുപ്പ് സമയത്ത് 391 അംഗങ്ങള്‍ സഭയിലുണ്ടായിരുന്നു.80 വോട്ടിനെതിരെ 311 വോട്ടിനാണ് ബില്ല് പാസായത്.ഇനി ബില്ല് രാജ്യസഭയുടെ പരിഗണനയക്ക് വെക്കും.രാജ്യസഭ കൂടി ബില്‍ പാസാക്കിയാല്‍ രാഷ്ട്രപതി ഒപ്പ് വെക്കുന്നതോടെ ബില്‍ നിയമമാകും.

അതേസമയംപൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കിയതില്‍ സമൂഹമാധ്യമങ്ങളിലൂടെ സന്തോഷം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ഒപ്പം അമിത് ഷായെ അഭിനന്ദിക്കുകയും ചെയ്തു.

By Binsha Das

Digital Journalist at Woke Malayalam